16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഗഡക് മൂലഗുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 16കാരിയായ കുട്ടിക്ക് കാലുകളിൽ വീക്കമുണ്ടായതിനെ തുടർന്ന് മാതാവ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പിതാവിന്‍റെ ക്രൂരത പുറത്തറിഞ്ഞത്. കുട്ടി 31 ആഴ്ച ഗർഭിണിയാണെന്ന് സ്കാനിങ്ങിനും രക്തപരിശോധനക്കും ശേഷം ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ ആളില്ലാത്ത സമയത്ത് പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തിലെ ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

മൂലഗുണ്ട് പോലീസ് കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തി ബുധനാഴ്ച പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് കൗൺസലിങ് നൽകിയിട്ടുണ്ടെന്നും വിശദമായ വൈദ്യപരിശോധനക്ക് ശേഷം മറ്റ് തീരുമാനമെടുക്കുമെന്നും പോലീസ് പറഞ്ഞു. ഇരയായ കുട്ടിക്ക് 20 വയസ്സുള്ള സഹോദരിയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സഹോദരനുമുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...