ന്യൂഡല്‍ഹി: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജസ്വന്ത് സിംഗ് ഗജ്ജാന് മജ്റിയുടെയും കൂട്ടാളികളുടെയും പക്കല്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 32 ലക്ഷം രൂപയും ഏതാനും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു റെയ്ഡ്. എംഎല്‍എയുടെയും കൂട്ടാളികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ലുധിയാന, മലേര്‍കോട്ല, ഖന്ന, പായല്‍, ധുരി എന്നിവിടങ്ങളിലായിരുന്നു ഇഡി റെയ്ജ്. അമര്‍ഗഡ് മണ്ഡലത്തെയാണ് ജസ്വന്ത് സിംഗ് ഗജ്ജാന് മജ്റ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യംമൂലമാണ് ഇഡി റെയ്ഡെന്നാണ് എഎപി പഞ്ചാബ് യൂണിറ്റിന്റെ പ്രതികരണം.
എഎപി എംഎൽഎയിൽനിന്ന് 32 ലക്ഷം രൂപ ഇഡി പിടിച്ചെടുത്തു
RECENT NEWS
Advertisment