39 കുപ്പി വിദേശ മദ്യവുമായി രണ്ടുപേര്‍ പോലീസ്‌ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഡ്രൈ ഡേ മുന്‍കൂട്ടി കണ്ട്‌ അനധികൃതമായി വിദേശ മദ്യം ശേഖരിച്ചു വെച്ച്‌ വില്‍പന നടത്തി വന്നിരുന്ന രണ്ട്‌ പേരെ കരുനാഗപ്പള്ളി പോലീസ്‌ അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തന്‍തുറ ലക്കി മന്ദിരത്തില്‍ ജീവല്‍കുമാര്‍ (61), ആലപ്പാട്‌ വെള്ളനാതുരുത്ത്‌ കടവില്‍ ജയമണി (54) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌.
കരുനാഗപ്പള്ളി സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളനാതുരുത്ത്‌, ആലപ്പാട്‌ മേഖലയില്‍ വില്‍പന നടത്താന്‍ 39 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 19.400 ലിറ്റര്‍ വിദേശ മദ്യവും 5,000 രൂപയും ഇവരില്‍ നിന്നും കണ്ടെടുത്തു.

പലപ്പോഴായി ബിവറേജസ്‌ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ്‌കളില്‍ നിന്നും വാങ്ങി ശേഖരിച്ചു വന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ ഇരട്ടി വിലയ്‌ക്കു വില്‍പന നടത്തിവരികയായിരുന്നു ഇവര്‍. വെള്ളനാതുരുത്ത്‌ ഐ.ആര്‍.ഈ മൈനിംഗ്‌ ഏരിയയിലുള്ള ജീവല്‍കുമാറിന്റെ കടയുടെ പുറകില്‍ വെച്ച്‌ മദ്യ വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. കൂടുതല്‍ മദ്യ ശേഖരത്തിന്റെ ഉറവിടം പോലീസ്‌ അന്വേഷിച്ചു വരികയാണ്‌. കരുനാഗപ്പള്ളി ഇന്‍സ്‌പെക്‌ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ അലോഷ്യസ്‌, എ.എസ്‌.ഐ മാരായ നന്ദകുമാര്‍, ഷാജിമോന്‍, നൗഷാദ്‌ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...