മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ കൂടുതല്‍ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ കൂടുതല്‍ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും. 150 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏഴരക്കോടിയുടെ സ്വത്ത് നിലവില്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. അമിത തുക ഈടാക്കി നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സി ആയിരുന്നു ഇവര്‍. 19,500 രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്നത്.

സ്ഥാപനത്തിന് കരാറുണ്ടായിരുന്നത് 400 നഴ്സുമാരുടെ റിക്രൂട്ട്മെന്റിനാണ്. എന്നാല്‍ പരിശോധനയില്‍ ഏജന്‍സി 20 ലക്ഷം രൂപ വരെ ഈടാക്കിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഹവാലയായി കുവൈറ്റിലേക്ക് റിക്രൂട്ട്‌മെന്റിലൂടെ ശേഖരിച്ച 205 കോടിയോളം രൂപ എത്തിച്ചതായും കണ്ടെത്തി. പി. ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...