കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ജില്ലാ സെക്രട്ടറിയെയും സിപിഎം നേതാക്കളെയും ഇന്ന് ഇഡി ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാക്കളെ ഇന്ന് ഇഡി ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ എംബി രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന്‍ എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കരുവന്നൂര്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റായ പീതാംബരന്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്. എംബി രാജു, പീതാംബരന്‍ എന്നിവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. വായ്പകള്‍ ആര്‍ക്കൊക്കെ നല്‍കണം എന്നതിലും ഇവര്‍ ഇടപെട്ടിരുന്നു എന്നാണ് ഇഡി ആരോപണം.

അതേസമയം ഇത് നാലാം തവണയാണ് ഇഡി നോട്ടീസ് ജില്ലാ സെക്രട്ടറി വര്‍ഗീസിന് നല്‍കിയിരിക്കുന്നത്. നവംബര്‍ 24, ഡിസംബര്‍ ഒന്ന് തീയതികളില്‍ ഹാജരായെങ്കിലും ഡിസംബര്‍ അഞ്ചിനുള്ള നോട്ടീസില്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. തൃശ്ശൂര്‍ ജില്ലയില്‍ നവകേരളസദസ്സ് നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് ചോദ്യംചെയ്യല്‍ മാറ്റണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...