ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പു നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പു നടത്തി. നാറാണംമൂഴി കൃഷിഭവന്‍ നല്‍കിയ ഹൈബ്രിഡ് ഇനത്തില്‍ പെട്ട ചെണ്ടുമല്ലി പൂക്കളാണ് വിദ്യാലയ മുറ്റത്ത് പൂവിട്ടത്. സ്കൂളിലെ ഓണാഘോഷത്തിന് ഈ പൂക്കളാണ് അത്തപ്പൂവിടുന്നതിനായി ഉപയോഗിച്ചത്. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം സാംജി ഇടമുറി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ എസ് ബീന അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപക ഇന്‍ചാര്‍ജ് കെ.കെ ശശീന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് കെ.എസ് സുനില്‍ കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എം.വി പ്രസന്നകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി പുഷ്പരാജന്‍, അധ്യാപകരായ ടി അമ്പിളി, സിന്ധു എം.സോമന്‍, സി.ജി ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘രാഹുൽ ​ഗാന്ധി വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’ ; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ...

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു : പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

0
ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

ഇറാനു നേരെ പ്രഹരം തുടർന്ന് യുഎസ് : തുറമുഖങ്ങളിൽ ബോംബിട്ടു ; തിരിച്ചടിച്ച് ഇറാൻ

0
ദുബായ് : ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം...

സിക്കിം തുരങ്കത്തിലെ വാതകസ്ഫോടനം ; കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും

0
ഗാങ്ടോക്ക് : സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന്...