ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുനരുദ്ധാരണപ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. സ്കൂള്‍ അത്യാധുനിക നിലവാരത്തിലാക്കുന്നതിന്‍റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനായിട്ടാണ് കരാര്‍ കമ്പനി ശ്രമിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ 3.27 കോടി രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ 90% ജോലികളും പൂര്‍ത്തിയായി. ലോക്ക്ഡൗണ്‍ മൂലം കരാര്‍ കാലാവധിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മൂന്നുമാസം കൂടി കാലാവധി നീട്ടിയിരുന്നു. കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണ ചുമതല വാഫ്കോസിനാണ്. കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇന്‍ഡ്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.

ഒന്‍പതു മാസമായിരുന്നു ആദ്യ കരാര്‍ കാലാവധി. ലോക്ക്ഡൗണ്ണും തൊഴിലാളി ക്ഷാമവും മൂലം പണികള്‍ക്ക് ഇടയ്ക്ക് താമസം നേരിട്ടിരുന്നു. മൂന്നു നിലകളായിട്ടുള്ള കെട്ടിടത്തിന്‍റെ എല്ലാ നിലകളിലും ഭിത്തി കെട്ടി മുറികള്‍ തിരിച്ച് പ്ലാസ്റ്ററിംങ്ങും ചായം പൂശലും തറ ടൈല്‍ പാകുന്ന ജോലികളും പൂര്‍ത്തിയായി. താഴത്തെ നിലയിലെ മുറികളില്‍ ഇലക്ട്രിക് ജോലികള്‍ പൂര്‍ത്തിയായി. മറ്റു നിലകളിലെ ഇലക്ട്രിക് ജോലികള്‍ പുരോഗമിക്കുകയാണ്. ജനാലകള്‍ക്ക് ഗ്രില്ലു സ്ഥാപിച്ച് ജോലികള്‍ പൂര്‍ത്തിയാക്കി. ഇനി കതകുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്.

ടോയ്ലെറ്റുകള്‍ക്കായി അനുവദിച്ച സ്ഥലങ്ങളിലെ അവസാന വട്ട ജോലികളും തീരുവാനുണ്ട്. പുതുക്കിയ കാലാവധിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ ഉദ്യോഗസ്ഥരമായുള്ള കൂടികാഴ്ചയില്‍ അറിയിച്ചു. അസൗകര്യങ്ങള്‍ നിറഞ്ഞതും കാലപ്പഴക്കം മൂലം ബലക്ഷയം നേരിടുന്നതുമായ കെട്ടിടങ്ങളായിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. അതില്‍ ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചു നീക്കിയ ശേഷം അവിടെ തന്നെയാണ് പുതിയ ബ്ലോക്കും നിര്‍മ്മിക്കുന്നത്. പ്രധാനമായും അക്കാഡമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള ,ഡൈനിംങ് ഹാള്‍,സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ നാല് ക്ലാസ് മുറികളും എച്ച്.എം ഓഫീസ്, സ്റ്റാഫ് മുറികളും ശുചിമുറികളുമാണുണ്ടാവുക.

രണ്ടാം നിലയില്‍ അഞ്ച് മുറികളും ശുചിമുറികള്‍ എന്നിവയുണ്ട്. ഇതില്‍ രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗണ്‍സിലിംങ് മുറി, ല്രൈബറി എന്നിവയാണുള്ളത്. രണ്ടു വശത്തായി പടി കെട്ടുകള്‍, അംഗപരിമിതര്‍ക്കായുള്ള പ്രത്യേക ശുചിമുറി, റാംമ്പ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാവും. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പ്രവേശന കവാടവും, സ്കൂള്‍ മുറ്റം തറയോടു പാകുന്ന ജോലിയും ഇതിനൊപ്പം നടന്നു വരുന്നു. ചുറ്റുമതില്‍ നിര്‍മ്മാണവും സ്കൂള്‍ കെട്ടിടത്തിനു പിന്നിലെ സ്ഥലം ഉപയോഗിച്ചുള്ള ഔഷധ സസ്യ ഉദ്യാന നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. കെട്ടിടം പൂര്‍ത്തിയാവുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തുവാനാവുക. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പത്താംതരത്തില്‍ നൂറ് ശതമാനം വിജയമുള്ള സ്കൂളില്‍ ഇത്തവണ ഹയര്‍ സെക്കൻഡറിക്ക് 90% വിജയവും നേടാനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...