പെ​ഗാസ​സ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ചത്തേ​ക്ക് മാ​റ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെ​ഗാസ​സ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ചത്തേ​ക്ക് മാ​റ്റി. ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ് ബൊ​പ്പ​ണ്ണ, ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. ഇ​തി​നി​ടെ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ണ്‍ ചോ​ര്‍​ത്ത​ലു​ക​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സു​പ്രീം കോ​ട​തി​യ്ക്ക് കൈ​മാ​റി. പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 27നാ​ണ് മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച​ത്.

ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് കൈമാറിയത്. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന.രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്‍, എന്നിവരുള്‍പ്പെടെ ഒരു ഡസണില്‍ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.

ഇടക്കാല റിപ്പോര്‍ട്ടിന് ഒപ്പമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയിരിക്കുന്നത്. ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തിയോ, ആരുടേയൊക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമം പാലിച്ചാണ് ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...