ഏഴര മണിക്കൂര്‍, 893 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ; ‘പുഷ്പ’ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് കെ.പുഷ്പലത ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അന്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് റെക്കാഡിനര്‍ഹമായ പ്രതിരോധ കുത്തിവെയ്പ് പുഷ്പലത നടത്തിയത്. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് വാക്‌സിന്‍ കേന്ദ്രത്തില്‍ വെച്ചാണ് ഈ നേട്ടത്തിന് പുഷ്പലത അര്‍ഹയായത്. അന്നേദിവസം മറ്റ് സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ പുഷ്പലതയാണ് പ്രതിരോധ വാക്‌സിന്‍ എടുത്തത്. കുത്തിവെയ്പ് കഴിഞ്ഞശേഷമാണ് ഇത്രയധികം പേര്‍ക്ക് ഇന്‍ജക്ഷന്‍ എടുത്ത കാര്യം പുഷ്പലത അറിയുന്നത്.

സംഭവം അറിഞ്ഞ് വാക്‌സിന്‍ കേന്ദ്രത്തിലെത്തി അന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ആദരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചടങ്ങില്‍ പങ്കെടുത്തു. ഒറ്റദിവസം കൊണ്ട് കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഇന്‍ജക്ഷന്‍ നല്‍കിയതാണ് പുഷ്പലതയെ അവാര്‍ഡിന് അര്‍ഹ ആക്കിയത്. ലോകത്താദ്യമായാണ് ഒരു നഴ്‌സ് ഇത്തരത്തില്‍ അവാര്‍ഡിന് അര്‍ഹ ആവുന്നത് ഇത്. സ്വകാര്യ തുണിക്കടയില്‍ മാനേജരായ ഗില്‍ബര്‍ട്ടാണ് ഭര്‍ത്താവ്. ഭര്‍തൃ മാതാവ് കുഞ്ഞിക്കുട്ടിക്കുമൊപ്പം ചെങ്ങന്നൂര്‍ തിട്ടമേലാണ് പുഷ്പലതയുടെ താമസം 2 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പുഷ്പലത ഈ ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യ നിയമനം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു. നഴ്സിംഗ് ജോലിക്കു പുറമെ നല്ല ഒരു ഗായിക കൂടിയാണിവര്‍. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാന ഭൂഷണം ഉന്നത മാര്‍ക് വാങ്ങിയാണ് വിജയിച്ചത്. പ്രൊഫഷണല്‍ ഗാനമേളകളില്‍ പാടുകയും സിംഗിംങ്ങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ മെംമ്പര്‍ കൂടിയാണ് പുഷ്പലത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...