ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച്‌ കെ.ടി ജലീല്‍ ; രാജി വെയ്ക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച്‌ കെ.ടി ജലീല്‍. ന്യായാധിപന്‍ എന്ന നിലയില്‍ സിറിയക് ജോസഫ് അധികാരം ദുരുപയോഗം ചെയ്‌തെന്ന് ജലീല്‍ ആരോപിച്ചു. അഭയ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന് ജലീല്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സിസ്റ്റര്‍ അഭയാ കേസിലെ ഒന്നാം പ്രതിയുമായി തനിക്ക് കുടുംബബന്ധമുണ്ടോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശിച്ചു.

ലോകായുക്ത എന്തിനാണ് ഈ ലാബ് സന്ദര്‍ശിച്ചത് ? ഇതു സംബന്ധിച്ച്‌ ലാബിലെ ഉദ്യോഗസ്ഥ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇരിക്കുന്ന സ്ഥാനത്താട് ബഹുമാനമുണ്ടെങ്കില്‍ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും അതല്ല, ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരേ ലോകായുക്ത നടപടി സ്വീകരിക്കണമെന്നും ജലീല്‍ പറഞ്ഞു. ന്യായാധിപന്‍ എന്ന നിലയിലുള്ള തന്റെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് സിറിയക് ജോസഫ് അഭയാ കേസില്‍ ഇടപെട്ടിട്ടുണ്ട് എന്നതിന് മറ്റു പല തെളിവുകളും സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയിലുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...