ഭൂമി തരംമാറ്റo ആറു മാസം കൊണ്ടു തീര്‍പ്പാക്കുo : കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ വിശദീകരണവുമായി നിയമസഭയില്‍ റവന്യൂ മന്ത്രി കെ.രാജന്‍. 2021ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 40084 അപേക്ഷകള്‍ തീര്‍പ്പാക്കിയെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചു. 2021 ജനുവരി വരെ കിട്ടിയ അപേക്ഷകള്‍ ആറു മാസം കൊണ്ടു തീര്‍പ്പാക്കുമെന്നും കെ. രാജന്‍ വ്യക്തമാക്കി. ഉദ്യോ​ഗസ്ഥര്‍ ഇല്ലാത്തതാണ് ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. ഈ പ്രശ്നം പരിഹരിക്കാന്‍ ജീവനക്കാര്‍ കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. വാഹന സൗകര്യമില്ലാത്ത വില്ലേജ് ഓഫീസുകളില്‍ അതിനുള്ള സൗകര്യം ഏര്‍പ്പാടാക്കുമെന്നും മന്ത്രി കെ. രാജന്‍ സഭയെ അറിയിച്ചു.

ഒരു വര്‍ഷത്തോളം റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി നാലിനാണ് പറവൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സജീവന്‍ ആത്മഹത്യ ചെയ്തിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നടപടികളില്‍ മനസ്സ് മടുത്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ സജീവന്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് റവന്യു വകുപ്പിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...