എഎസ്‌ഐയെ വനിതാ പോലീസുകാരി മര്‍ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ് ; ഇരുവരും അടുപ്പത്തിലായിരുന്നെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അശ്ലീല മെസേജ് അയച്ചെന്ന പേരില്‍ എഎസ്‌ഐയെ വനിതാ പോലീസുകാരി മര്‍ദിച്ചെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. അഡീഷണല്‍ എസ്‌ഐയും വനിതാ പൊലീസുകാരിയും നേരത്തെ അടുപ്പത്തിലായിരുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍ ഈയിടെ ബന്ധം ഇരുവരുടെയും വീട്ടിലറിയുകയും വഷളാകുകയുമായിരുന്നു. കഴിഞ്ഞദിവസം എഎസ്‌ഐയുടെ ഭാര്യയെ വനിതാ പോലീസ് ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭാര്യയെ ഫോണില്‍ വിളിച്ചതോടെ പ്രകോപിതനായ എഎസ്‌ഐ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇതിനിടെ എഎസ്‌ഐ പോലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഞായറാഴ്ച പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. രാവിലെ സ്റ്റേഷനിലെത്തിയ പോലീസുകാരി എഎസ്‌ഐയോട് ഇക്കാര്യം ചോദിച്ചത് വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

മറ്റു പോലീസുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. മര്‍ദനമേറ്റ എഎസ്‌ഐയ്‌ക്കെതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടി തുടങ്ങി. മര്‍ദനമേറ്റ അഡീഷണല്‍ എസ്‌ഐയെ ചിങ്ങവനത്തേക്കും മര്‍ദിച്ച പൊലീസുകാരിയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റി. അഞ്ചു ദിവസത്തിനകം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...