അപ്പോളോ 11 ല്‍ ചന്ദ്രനിലേക്ക് ഉല്ലാസയാത്ര നടത്തി ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: അപ്പോളോ 11 ല്‍ ചന്ദ്രനിലേക്ക് ഉല്ലാസയാത്ര നടത്തി ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലു മുതല്‍ പത്തുവരെയുള്ള കുട്ടികള്‍. അപ്പോളോ 11 ലെ യാത്രികനും ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമനുമായ എഡ്വിൻ ആൽഡ്റിൻ സ്കൂളിൽ വന്ന് കുട്ടികളോട് നേരിൽ സംവദിക്കുകയും ദൃശ്യങ്ങളുപയോഗിച്ച് ചാന്ദ്രയാത്രയുടെ ഉദ്വേഗജനകമായ ഓരോ ഘട്ടവും രസം ഒട്ടും ചോരാതെ നാടകീയമായി അവതരിപ്പിച്ചാണ് ചാന്ദ്രയാത്ര നടത്തിയത്. ലോകത്തിന്റെ ചലനത്തെയും മനുഷ്യന്റെ ജീവിത ഗതിയെയും മാറ്റിമറിച്ചതിൽ ശാസ്ത്രചിന്തയുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനു ഇത്തരം പരിപാടികള്‍ കുട്ടികളെ സഹായിക്കുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്, പ്രഥമാധ്യാപിക കെ.പി അജിത, അധ്യാപകരായ ബിനീഷ് ഫിലിപ്പ്, ഉഷാകുമാരി, പ്രീത, സുലേഖ, സബിത, ലിന്‍സി, പി.ടി.എ അംഗങ്ങളായ ദിനേശ്, അജിത എന്നിവര്‍ പ്രസംഗിച്ചു. എഡ്വിൻ ആൽഡ്റിനായി എത്തിയത് കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തുന്ന ഓൺലൈൻ പ്രസ്ഥാനമായ ഐയ്ൻസാറ്റിന്റെ സ്ഥാപകനും ചലചിത്ര സംവിധായകനുമായ ധനോജ് നായിക്കാണ്. സ്കൂളിലെ നാലു മുതൽ പത്ത് വരെ ക്ളാസിലെ വിദ്യാർത്ഥികൾക്കായി ഐയ്ൻസാറ്റിൽ നിന്നും ഓരോ ദിവസവും ഒരു ചോദ്യം അതിന്റെ ഉത്തരത്തിന്റെ വിവരണം എന്നിവ സഹിതമുള്ള ലഘു വീഡിയോകളും നിലവില്‍ ഓണ്‍ലൈനിലായി ലഭിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...