ഇടപ്പള്ളി-അരൂര്‍ ; ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി , റിപ്പോർട്ട് തയ്യാറാക്കാന്‍ അനുമതിതേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതൽ അരൂർ വരെ 16.750 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമിക്കുന്നതിനെ കുറിച്ചാണ് പഠിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനായി ദേശീയപാത അതോറിറ്റി അനുമതി തേടിയിട്ടുണ്ട്. ഉയരപ്പാതയ്ക്ക് കാര്യമായി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. നഗര മേഖലകളിൽ കൂടുതൽ ഭൂമി ഏറ്റെടുത്തുള്ള റോഡ് വികസനം അസാധ്യമെന്നാണ് ദേശീയപാത അതോറിറ്റി കരുതുന്നത്. വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നിന്ന് ഉയരപ്പാതയിലേക്ക് വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും കഴിയുന്ന രീതിയിലാകും സംവിധാനം. ഈ സ്ഥലങ്ങളിലെ മേൽപ്പാലങ്ങൾ, മെട്രോ ട്രെയിൻ പാത എന്നിവ കൂടി കണക്കിലെടുത്താകണം നിർമാണം. ആറുവരിയിൽ ഇപ്പോൾ പണിയുന്ന ദേശീയപാത വികസനം ഇടപ്പള്ളിയിലെത്തിയാൽ നിലയ്ക്കും.

ഗതാഗത സാന്ദ്രതയേറിയ ഇടപ്പള്ളി മുതൽ അരൂർ വരെ നാലുവരിപ്പാതയാണ്. അതു കൊണ്ടുതന്നെ റോഡ് ഗതാഗതം സുഗമമാക്കാൻ ഇപ്പോൾ നടക്കുന്ന ദേശീയപാതാ വികസനം കൊണ്ട് കഴിയില്ല. 40 മിനിറ്റിൽ എത്താവുന്ന ഈ ദൂരം താണ്ടാൻ പലപ്പോഴും മൂന്നര മണിക്കൂറിലേറെ വേണ്ടിവരുന്നുണ്ട്. നിലവിൽ നിർമാണം തുടങ്ങിയ, 12.75 കിലോമീറ്റർ വരുന്ന അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് 26 മീറ്ററാണ് വീതി. ആറുവരി ഗതാഗതത്തിനുള്ള സൗകര്യമുണ്ടാകും. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകളിലാണ് പാത നിർമിക്കുന്നത്. നാല് ഹൈവേകൾ ഈ പാതയോട് ബന്ധപ്പെടുന്നുണ്ട്. കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസ് എന്നിവ ഈ പാതയുമായി ബന്ധിപ്പിക്കും. ഇതെല്ലാം ഉൾക്കൊള്ളാൻ ആറുവരി ആകാശപ്പാത വേണമെന്നാണ് ദേശീയപാത അതോറിറ്റി കണക്കുകൂട്ടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...