എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിപ്പെരുന്നാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു കൊടിയേറ്റി. ഇന്നലെ പുലര്‍ച്ചെ മുതല്‍ 7 വൈദികരുടെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം രാവിലെ 7.30നും 8നും മധ്യേ വികാരി ഫാ.മാത്യു ചൂരവടിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആയിരുന്നു കൊടിയേറ്റ്. ഫാ.എബി പുതിയാപറമ്പില്‍, ഫാ.നിബിന്‍ പഴേമഠം, ഫാ.സണ്ണി പടിഞ്ഞാറേ വാരിക്കാട്, ഫാ.മിജോ കൈതപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. 7.30നു തിരുക്കര്‍മങ്ങള്‍ അവസാനിച്ചതോടെ ആചാരവെടി മുഴങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങള്‍ ഉയര്‍ന്നു. സ്വര്‍ണക്കുരിശിന്റെയും മെഴുകുതിരി സ്തൂപങ്ങളുടെയും അകമ്പടിയോടെ കൊടിക്കൂറ കൊടിമരച്ചുവട്ടില്‍ എത്തിച്ചു. കൊടിമരത്തിനു മുന്നില്‍ തയാറാക്കിയ പ്രത്യേക പീഠത്തില്‍ വികാരിയും കൈക്കാരന്മാരും കയറി. അതിനു മുകളില്‍ നിന്നായിരുന്നു കൊടിയേറ്റ്.

കൊടി ഉയര്‍ന്നതോടെ കൊടിമരത്തില്‍ എണ്ണ ഒഴിക്കാനുള്ള തിരക്കായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം ആയിരക്കണക്കിനു വിശ്വാസികളാണു ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന പെരുന്നാളായതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ എത്തിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി, തോമസ് കെ തോമസ് എംഎല്‍എ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ് എന്നിവരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖരും കൊടിയേറ്റിന് എത്തിയിരുന്നു.
കൈക്കാരന്മാരായ രാജു ജോസഫ് പറമ്പത്ത്, ജോസഫ് തോമസ് കുന്നേല്‍, വര്‍ഗീസ് ദേവസ്യ വേലിക്കളത്തില്‍, ജനറല്‍ കണ്‍വീനര്‍ ജോര്‍ജുകുട്ടി തോമസ് പീടികപ്പറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ.എം മാത്യു കണ്ടത്തില്‍, രേഷ്മ ജോണ്‍സണ്‍ കൈപ്പടാശേരില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...