പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

പുൽവാമ : ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഏതാനും ദിവസങ്ങളായി അതിഥി തൊഴിലാളികള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സംഘത്തില്‍പ്പെട്ട ഭീകരരെയാണ് വധിച്ചത്. ഇരുവരും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തരാണ്. ഒരാളെ ബുധനാഴ്‌ച രാത്രിയും രണ്ടാമത്തെയാളെ വ്യാഴാഴ്‌ച പുലര്‍ച്ചെയുമാണ് വധിച്ചത്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പുൽവാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ. ഒരു സൈനികന് പരുക്കേറ്റു. ഇവിടെനിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....