വയനാട് ദുരന്ത ഭൂമിയിൽ കാരുണ്യ സ്പർശമായി എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ ‘സേവ് വയനാട് പ്രോജക്ട്’ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വാ: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാ വേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങാകാൻ എടത്വാ ടൗൺ ലയൺസ് ക്ലബ്ബ് സേവ് വയനാട് പ്രോജക്ട് ആരംഭിച്ചു. സേവ് വയനാട് പ്രോജക്ടിന്റെ ഉദ്ഘാടനം കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാമിൽ നിന്ന് ആദ്യ സംഭവന സ്വീകരിച്ച് ലയൺസ് ക്ലബ് സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ് ചാർട്ടർ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോം ഡയറക്ടർ മാത്യൂ തോമസ് ചിറയിൽ മുഖ്യ സന്ദേശം നല്കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സഹായം എത്തിച്ചു തുടങ്ങി. ആഗസ്റ്റ് 2 വൈകിട്ട് 5 വരെ എടത്വാ സെന്റ് ജോർജ് ടൂറിസ്റ്റ് ഹോംമിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടർ പമ്പാ ബോട്ട് റേസ് ക്ലബ് ചീഫ് കോർഡിനേറ്റർ അഞ്ചു ജോൺ കോച്ചേരി ഉദ്ഘാടനം ചെയ്തു.

പ്രൊജക്ട് കോർഡിനേറ്റർമാരായ ലയൺ വിൻസൻ കടുമത്ത് ,ലയൺ മോഡി കന്നേൽ എന്നിവർ പ്രസംഗിച്ചു. ദുരന്ത ഭൂമിയിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അവശ്യ സാധനങ്ങൾ സമാഹരിച്ച് നല്കുന്നതോടോപ്പം പുനരധിവാസ പദ്ധതിയില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പങ്കാളിയാകുമെന്ന് ചാർട്ടർ പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. വയനാട് ദുരന്ത ബാധിത മേഖലയില്‍ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സേവ് വയനാട് പ്രോജക്ടിന് വേണ്ടി ആദ്യ സംഭാവന നല്കിയ അമിച്ചകരി ഇമ്മാനുവേല്‍ ബോട്ട് ക്ലബ് രക്ഷാധികാരി, പമ്പ ബോട്ട് റേസ് ക്ലബ് പ്രഥമ മാനവ സേവ പുരസ്ക്കാര ജേതാവ് , പ്രവാസി കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാമിനെ ലയൺസ് ക്ലബ് സോൺ ചെയർമാൻ എംജെഎഫ് സുരേന്ദ്രന്‍ ബാബു അനുമോദിച്ചു. 8547422794, 7902260369

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് ഒരു...

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...