നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്നത് പരിഗണിച്ചുവരുകയാണെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടിനൽകാൻ ഹർജിക്കാരോട് സുപ്രീംകോടതി. വിദ്യാർഥികൾ പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചതിനാൽ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എത്രയുംവേഗംവേണമെന്നു ഹർജിക്കാരായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. നീറ്റ് ഉൾപ്പെടെ സുപ്രധാന പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പിരിച്ചുവിടുകയോ പകരം സംവിധാനം കൊണ്ടുവരുകയോ വേണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.

എൻ.ടി.എ.യിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ആർ.ജെ.ഡി. നേതാവ് സുധാകർ സിങ് എം.പി.യുടെ ഹർജിയുമുണ്ട്. കേസ് ഈമാസം 19-ന് വീണ്ടും പരിഗണിക്കും മുൻപ് മറുപടി നൽകാൻ ഹർജിക്കാരോട് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്രം കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എൻ.ടി.എ. നടത്തുന്ന ഒട്ടുമിക്ക പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിതമായിക്കഴിഞ്ഞു. എൻജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ. പരീക്ഷയുടെ മാതൃകയിൽ നീറ്റും കമ്പ്യൂട്ടർ അധിഷ്ഠിതമായി രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതാണ് പരിഗണിക്കുന്നതെന്നും സർക്കാർ പറഞ്ഞു. ചോദ്യച്ചോർച്ചയെത്തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് റദ്ദാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...