എടത്വ സബ് ട്രഷറി കെട്ടിട നിർമ്മാണത്തിൻ്റെ അനിശ്ചിതത്വം നീങ്ങുന്നു ; സഹായ വാഗ്ദാനവുമായി എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

എടത്വ: എടത്വയിൽ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ട്രഷറി നിർമ്മാണം ആരംഭിച്ചിട്ടില്ല. എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തിയെങ്കിൽ മാത്രമെ സബ് ട്രഷറി കെട്ടിട നിർമ്മാണം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും അടിയന്തിരമായി തുക അനുവദിക്കുമെന്ന് ഉറപ്പു നല്കുകയായിരുന്നു.

എടത്വാ വികസന സമിതിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുവാൻ എത്തിയപ്പോൾ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ നിവേദനം നല്കിയിരുന്നു. സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ അഡ്വ.പി.കെ സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ടി.എൻ ഗോപകുമാർ തട്ടയ്ങ്ങാട്ട്, വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, സെക്രട്ടറിമാരായ മിനു തോമസ്, അജി കോശി , എ.ജെ കുഞ്ഞുമോൻ എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് കളങ്ങര, എം.ജെ ജോർജ് ,ജോജി സാമുവേൽ എന്നിവർ പ്രസംഗിച്ചു.

1982 മുതൽ വാടക കെട്ടിടത്തിലെ മൂന്നാം നിലയിലാണ് നിലവിൽ സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഏകദേശം ആയിരത്തിലധികം പെൻഷൻകാർ നിലവിൽ ഉണ്ട്. നാല്തിലധികം പടികൾ കയറി വേണം മുകളിലെത്താൻ. എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തുകയും മൂന്ന് വർഷം മുമ്പ് പ്രതീകാത്മകമായി ‘സബ്ട്രഷറി ‘ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...