അധ്യാപനം മുടങ്ങാതെ സെൻസസ് ജോലി ചെയ്യണമെന്ന് വിദ്യാഭ്യാസ-പൊതുഭരണ വകുപ്പ് നിർദേശം ; അധ്യാപകർക്ക് ആശങ്ക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെൻസസ് ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരുടെ ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചുള്ള പൊതു ഭരണവകുപ്പിന്റെ ഉത്തരവിലും ആശയകുഴപ്പം. അധ്യാപനം മുടങ്ങാതെ സെൻസസ് ജോലി പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പും പൊതുഭരണ വകുപ്പും നിർദേശിക്കുന്നത്. ഓണപ്പരീക്ഷ അടുത്തിരിക്കെ അധ്യാപനം മുടങ്ങിയാൽ അത് വലിയ വിവാദങ്ങൾക്ക് വഴി തുറക്കുമെന്ന ആശങ്കയും അധ്യാപകർക്കുണ്ട്. ദേശീയ സെൻസസിന്റെ ഒന്നാംഘട്ടമാണ് നിലവിൽ നടക്കുന്നത്. ഭവന സെൻസസ് ആണ് ഈ മാസം 30 വരെ നടക്കുക. 61282 എന്യൂമറേറ്റർമാരേയും 10,189 സൂപ്പർവൈസർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അധ്യാപകരാണ്. അധ്യയനത്തെ ബാധിക്കാത്ത ശനി,ഞായർ ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടി ചെയ്യണമെന്നും അതിനുപകരം ഒക്ടോബറിനകം 8 ദിവസം അവധി അനുവദിക്കാമെന്നുമായിരുന്നു കഴിഞ്ഞമാസം 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.

സർക്കുലർ ചർച്ചയായതോടെ ഡ്യൂട്ടി അവധി നൽകി അധ്യാപകരെ കണക്കെടുപ്പ് ജോലിക്ക് വിടാൻ പൊതുഭരണം ഉത്തരവിറക്കി. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സർക്കുലർ പ്രകാരം അധ്യാപകർ സ്കൂളിൽ വരാതിരുന്നാൽ അധ്യാപനം മുടങ്ങും. ഓണപ്പരീക്ഷ ആണെങ്കിൽ എത്താറായി, അധ്യാപകൻ ഇല്ലെങ്കിൽ അത് പഠനത്തെ ബാധിക്കുമെന്ന് വ്യക്തം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...