Friday, June 21, 2024 9:59 pm

ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി നിറയ്ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം ; വിമര്‍ശനവുമായി ബിജെപിയും കോണ്‍ഗ്രസും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി നിറയ്ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം. ഡല്‍ഹി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (ഡിഒഇ) ഉദിത് റായ് ആണ് ഉപദേശം നല്‍കി കുടുങ്ങിയത്. ഉപദേശത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഡിഒഇ പരീക്ഷയെഴുതാനുള്ള ‘എളുപ്പവഴി’ ഉപദേശിച്ചത്. ഉത്തരമറിയില്ലെങ്കില്‍ എന്തെങ്കിലും എഴുതിയാല്‍ മതിയെന്നും മാര്‍ക്കു കിട്ടുമെന്നും ഉദിത് റായ് പറഞ്ഞു. ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്.

ചോദ്യം അതുപോലെ കോപ്പിയടിച്ച്‌ എഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും എഴുതിയാലും മാര്‍ക്കു നല്‍കുമെന്ന് അധ്യാപകര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉദിത് റായ് അവകാശപ്പെട്ടു. സിബിഎസ്‌ഇ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഒഇ വെളിപ്പെടുത്തി.

ഡല്‍ഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഡിഒഇ പരസ്യമാക്കിയതെന്ന് ബിജെപി ഡല്‍ഹി മാധ്യമ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ ആരോപിച്ചു. ഇതെന്തു വിദ്യാഭ്യാസ നയമാണെന്ന് ചോദിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസ് : എസ്‌ഡിപിഐ പ്രവര്‍ത്തകന് 9 വര്‍ഷം കഠിനതടവ്...

0
തൃശ്ശൂര്‍: ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകനെ 9...

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മമത എത്തുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: വയനാട് ഉപതെര‌ഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ...

8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു ; പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും വിധിച്ച്...

0
കൊല്ലം: കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം...

കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പോലീസിന്‍റെ പിടിയിൽ

0
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പോലീസിന്‍റെ...