കണ്ണൂരിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന മാധ്യമ വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന മാധ്യമ വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സർക്കാർ അറിയാതെ ഒരു സ്കൂളുകളും പൂട്ടില്ലെന്നും കണ്ണൂരിലെ വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതിന്റെ കാരണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ എട്ട് എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടിയ വാർത്ത മാധ്യമങ്ങൾ ഇന്നലെയാണ് പുറത്തുവിട്ടത്. അതിൽ മൂന്ന് എണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. വിദ്യാർഥികൾ ഇല്ലാത്തതാണ് എട്ട് സ്കൂളുകളുടെ അടച്ചുപൂട്ടലിനും കാരണം. എന്നാൽ വിദ്യാലങ്ങൾക്ക് താഴ് വീണതിൽ മാനേജ്മെന്റിന്റെ അലംബാവമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിൽ കൃത്യമായി പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സർക്കാർ അറിയാതെയാണ് സ്കൂളുകൾ പൂട്ടിയതെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വിദ്യാലയങ്ങൾ എന്നത് കണ്ണൂർ ജില്ലയിലെ മാത്രം കണക്കാണ്. എയ്ഡഡ് സ്കൂളുകൾക്ക് പൂട്ട് വീഴുന്നതിൽ സംസ്ഥാന തല പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...