രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇന്ന് നടന്ന എ ബി വി പിയുടെ സമരമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇന്ന് നടന്ന എ ബി വി പിയുടെ സമരമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജന്മഭൂമിയിൽ നൽകിയ അഭിമുഖം. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എം എൽ എ ഓഫീസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനായിരുന്നു. പോലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി വി.ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാനെത്തിയ എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഇന്നലെ രാത്രിയും സംഘർഷമുണ്ടായിരുന്നു. ഭാരതാംബ വിഷയത്തിൽ മന്ത്രിക്കെതിരെ എബിവിപി കോട്ടയത്ത് നടത്തിയ മാർച്ച് അക്രമാസക്തമായി. തിരുനക്കര ടാക്സി സ്റ്റാൻഡിലെ സിഐടിയു കൊടിമരം എബിവിപി പ്രവർത്തകർ തകർത്തു. ഇതേ തുടർന്ന് പോലീസുമായി പ്രവർത്തകർ സംഘർഷത്തിൽ ഏർപ്പെട്ടു. പിന്നാലെ കെ കെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കൊച്ചിയിലും എ ബി വി പി പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഭീഷണി മുദ്രാവാക്യം മുഴക്കിയായിരുന്നു കൊച്ചിയിലെ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. എ ബി വി പി പ്രവർത്തകരെ തിരുവനന്തപുരത്ത് മർദിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരെ സമരം ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...