വിദ്യാഭ്യാസം പ്രായോഗിക ജീവിതത്തിൽ അടിസ്ഥാനമാക്കണം ; മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

എടത്വാ: വിദ്യാഭ്യാസമെന്നത് പ്രായോഗിക ജീവിതത്തിൽ അടിസ്ഥാനമാക്കി മാറ്റണമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ ആഗോള പൂർവ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ കാലങ്ങളിൽ കീഴ്ജാതിയിൽ പെട്ടവർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഇവർക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ലഭ്യമല്ലായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കിയതിൽ വിദ്യാഭ്യാസത്തിന് മുഖ്യപങ്കുണ്ട്. വിദ്യാഭ്യാസം പ്രയോഗിക ജീവിതത്തിന് മാത്യകയാക്കിയാലേ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയിൽ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിച്ചു. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനവും, ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പൂർവ്വ വിദ്യാർഥിയുമായ റവ.ഡോ. കെ.സി. ജോൺ മുഖ്യ പ്രഭാഷണവും നടത്തി. സിഎസ്ഐ സഭ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർഥിയുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പ്രതിഭാ പുരസ്ക്കാരം വിതരണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു സുവനീർ ലോഗോ പ്രകാശനം ചെയ്തു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഈപ്പൻ,അജിത്ത് പിഷാരത്ത്,എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം എൻ പി രാജൻ, പ്രധാന അധ്യാപകൻ റെജില്‍ സാം മാത്യു,റവ. മാത്യൂ ജോർജ്ജ്, റോബി തോമസ്, എബി മാത്യു, ഡോ.ജോൺസൺ വി.ഇടിക്കുള, ജേക്കബ് ചെറിയാൻ, സജി എബ്രഹാം, ജിബി ഈപ്പൻ, വി.പി. സുചീന്ദ്ര ബാബു, എം.കെ സജി,മാത്യൂ പ്രദീപ് ജോസഫ്, ആനി അനിൽ വർക്കി എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. കൂടാതെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.1841ൽ സ്ഥാപിതമായ പള്ളിക്കൂടം 1983ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. അതിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നത്. തുടർന്ന് പ്രവർത്തനങ്ങൾ ശക്തമാക്കാൻ 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...