അശ്വിന് കൈത്താങ്ങായി എടത്വ ലയൺസ് ക്ലബ്‌

For full experience, Download our mobile application:
Get it on Google Play

എടത്വ : പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അശ്വിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു. 2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി ബാഗ്ളൂരിൽ ഉള്ള ഒരു നഴ്സിങ്ങ് കോളേജില്‍ അഡ്മിഷൻ എടുത്തിരുന്നു. എന്നാല്‍ കോളേജില്‍  പോകുന്നതിന്റെ ഒരുക്കങ്ങൾക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെട്ട് മൂന്ന് മാസത്തോളം കിടക്കയിലായിരുന്നു. ചികിത്സയിൽ ആയതിനാൽ കോളേജില്‍ പോകാൻ സാധിച്ചില്ല. തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുകയായ 20000 രൂപ കോളജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളേജ് അധികൃതര്‍ തയ്യാറായതുമില്ല.

ഈ വർഷം മറ്റൊരു കോളേജില്‍ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ച പ്രകാരമാണ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലേക്ക് അപേക്ഷ നല്കിയത്. അങ്ങനെയിരിക്കുമ്പോൾ ആണ് വയനാട് പ്രകൃതി ദുരന്തത്തിൽ വീടും പണവും എല്ലാം നഷ്ടപെടുന്നത്. നേഴ്സിങ്ങ് പഠനം അസാധ്യമെന്ന് കരുതി നിരാശയിൽ കഴിഞ്ഞിരുന്ന അശ്വിന്റെ അവസ്ഥയറിഞ്ഞാണ് സുമനസ്സുകൾ കൈത്താങ്ങായി എത്തിയത്. ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഫീസ് പൂർണ്ണമായും ഇളവ് ചെയ്തു. താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുക എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്ആർസി യും ചേർന്ന് നല്കും. തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ  ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളായ പ്രസിഡൻ്റ് ഡോ.ജോൺസൺ വിഇടിക്കുള, സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, കോളേജ് പി.ആർ.ഒ ബനോജ് മാത്യൂ, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കോർപ്സ് വുമൺസ് വിംഗ് പ്രസിഡണ്ട് പ്രമീള ഭാസ്കർ, മൈനോറിറ്റി സെൽ പ്രസിഡണ്ട് സുനു ഇഞ്ചക്കലേത്ത്, ഹ്യൂമൻ റൈറ്റ്സ് കോർപ്സ് പത്തനംതിട്ട, ജില്ലാ ഡയറക്ടർ ലിതൻ മാത്യു എന്നിവർ ധാരണപത്രങ്ങൾ കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...