കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ പരാജയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഈ മാസം തുടങ്ങുന്ന സിപിഎം സമ്മേളനങ്ങള്‍ക്ക് മുന്നേ തന്നെ നടപടി സ്വീകരിക്കും. ഇതിനുമുന്നോടിയായി ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ സികെ മണിശങ്കര്‍, എന്‍ സി മോഹനന്‍ അടക്കമുളളവരോട് പാര്‍ട്ടി വിശദീകരണം തേടി.
തൃപ്പൂണിത്തുറയടക്കമുളള മണ്ഡലങ്ങളില്‍ കനത്ത വോട്ടു ചേര്‍ച്ചയുണ്ടായെന്നും പരാജയം തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചില്ലെന്നുമാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തല്‍.
സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം പിന്നെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി മല്‍സരിച്ച പെരുന്പാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചായിരുന്നു ഏറ്റവും അധികം പരാതികള്‍ ഉയര്‍ന്നത്. ഗോപി കോട്ടമുറിക്കല്‍, കെ ജെ ജേക്കബ്, സിഎം ദിനേശ് മണി, പി എം ഇസ്മേയേല്‍ എന്നിവരാണ് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ തേടിയത്.