Monday, July 7, 2025 11:03 am

മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം : ചെകുത്താൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചെകുത്താൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യൂട്യൂബർ അജു അലക്സ് അറസ്റ്റിൽ. നടൻ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് നടപടി. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ ആസ്പദമാക്കി ദിവസങ്ങൾക്ക് മുൻപാണ് അജു ഒരു വിഡിയോ പങ്കുവച്ചിരുന്നു. താരം സൈനിക വേഷത്തിലെത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് അജു വിമർശിച്ചത്. പിന്നാലെ വിഡിയോയ്ക്കെതിരെ നിരവധി മോഹൻലാൽ ആരാധകർ രം​ഗത്തെത്തിയിരുന്നു. ഇതോടെയാണ് അലക്സിനെതിരെ സി​ദ്ദിഖ് പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിലായിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. കഴിഞ്ഞ ദിവസം സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പോലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു

0
അടൂർ : അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം...

സം​സ്ഥാ​ന​ത്ത് ഇന്നും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ...

കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

0
ചെങ്ങന്നൂർ : ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും തിരുവോണത്തോണിക്ക്...

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27...