മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം : ചെകുത്താൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചെകുത്താൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യൂട്യൂബർ അജു അലക്സ് അറസ്റ്റിൽ. നടൻ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് നടപടി. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ ആസ്പദമാക്കി ദിവസങ്ങൾക്ക് മുൻപാണ് അജു ഒരു വിഡിയോ പങ്കുവച്ചിരുന്നു. താരം സൈനിക വേഷത്തിലെത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് അജു വിമർശിച്ചത്. പിന്നാലെ വിഡിയോയ്ക്കെതിരെ നിരവധി മോഹൻലാൽ ആരാധകർ രം​ഗത്തെത്തിയിരുന്നു. ഇതോടെയാണ് അലക്സിനെതിരെ സി​ദ്ദിഖ് പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിലായിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. കഴിഞ്ഞ ദിവസം സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പോലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് ദുരന്തം : 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ; അനുശോചിച്ച് പ്രധാനമന്ത്രി

0
വിയറ്റ്നാം : വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം 15 ഇന്ത്യൻ...

പ്ലാൻ്റേഷൻ കോർപ്പറേഷനിലെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനങ്ങള്‍ അന്വേഷിക്കണം : അങ്ങാടിക്കൽ വിജയകുമാർ

0
ചന്ദനപ്പള്ളി : പ്ലാൻ്റേഷൻ കോർപ്പറേഷനിലെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനത്തെ സംബന്ധിച്ച്...

ഓപ്പറേഷൻ ടൈഗർ : ശിവസേന വിമത എംപിമാർ സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തായി

0
മുംബൈ : ഉദ്ധവ് താക്കറേയുടെ ശിവസേന (യുബിടി) വിട്ട് ഏക്‌നാഥ് ഷിന്ദേ...

16-കാരിയെ പിന്തുടർന്ന് ശല്യം ചെയ്തു ; പോക്‌സോ കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

0
മുംബൈ : പോക്‌സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ....