ദുരന്തഭൂമിയില്‍ 11-ാം ദിനം ജനകീയ തിരച്ചില്‍ ; മൂന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ദുരന്തഭൂമിയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്. സൂചിപ്പാറ- കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഒരു മൃതദേഹത്തിന്റെ മുക്കാല്‍ഭാഗത്തോളമാണ് ലഭിച്ചത്. ഇവിടെ നിന്നും നേരത്തെയും നിരവധി മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. കാട്ടിലൂടെ മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുവരിക പ്രയാസകരമാണ്. ദുഷ്‌കരമായ പ്രദേശമായതിനാല്‍, മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. സുല്‍ത്താന്‍ ബത്തേരിയിലേക്കാകും മൃതദേഹങ്ങള്‍ കൊണ്ടുവരികയെന്നാണ് സൂചന.

തുടര്‍ന്ന് ഇന്‍ക്വസ്റ്റ്, ഡിഎന്‍എ പരിശോധനകള്‍ നടത്തും. തിരിച്ചറിയല്‍ സാധ്യമാകുമോയെന്നും പരിശോധിക്കും. ഈ മേഖലയില്‍ കൂടുതല്‍ തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മുണ്ടക്കൈയില്‍ കഡാവര്‍ നായയെകൂടി തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ...

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ...