കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാളയത്ത് ജയലക്ഷ്മി സിൽക്ക്സിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാലാം നിലയിലെ തീ അണച്ചു. ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിന് ഉള്ളിൽ കയറി. കരിപ്പൂരിൽ നിന്നും എയർ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ എത്തും. 6 ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് നില പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു.

ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...