മുട്ടക്കറി ഉണ്ടാക്കിയില്ല ; ലിവ്-ഇൻ പങ്കാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 35 കാരൻ, അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ലിവ്-ഇൻ പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 35 കാരൻ അറസ്റ്റിൽ. അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്. ബുധനാഴ്ചയാണ് ഹരിയാനയിലെ ഗുഡ്ഗാവിനടുത്ത് മുഖം വികൃതമാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുഗ്രാമിലെ പാലം വിഹാറിൽ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ബിഹാർ സ്വദേശി ലല്ലൻ യാദവ്(35) ആണ് ലിവ്-ഇൻ പങ്കാളി അഞ്ജലിയെ (32) കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഒളിവിലായിരുന്ന ഇയാളെ ഡൽഹിയിൽ നിന്ന് പിടികൂടുകയായിരുന്നു. ആറ് വർഷം മുമ്പാണ് കുടുംബ വഴക്കിനെ തുടർന്ന് യാദവ് ഡൽഹിയിൽ എത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് അഞ്ജലിയെ കണ്ടുമുട്ടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ഗുഡ്ഗാവിൽ ഒന്നിച്ച് താമസിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മദ്യപിച്ചെത്തിയ ലല്ലൻ, അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലി അഞ്ജലിയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ യാദവ് ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അഞ്ജലിയെ മർദ്ദിച്ചു കൊലപ്പെടുത്തി. പിന്നീട് മുഖം വികൃതമാക്കി മൃതദേഹം ചോമ മേഖലയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ്. കെട്ടിടത്തിൻ്റെ കെയർടേക്കറാണ് മൃതദേഹം കണ്ടത്. പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...