തൊഴിലാളികള്‍ക്കുള്ള ഇടക്കാല വേതനം നല്‍കുമെന്ന് ഇ.ഐ.സി.എല്‍ മാനേജ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലാളികള്‍ക്കുള്ള ഇടക്കാല വേതനം നല്‍കണമെന്ന മന്ത്രിതല യോഗത്തിലെ ആവശ്യം ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി മാനേജ്‌മെന്റ് അംഗീകരിച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 20ന് നടന്ന യോഗത്തിലാണ് വേതനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമെടുത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും മന്ത്രിമാരായ ഇ.പി ജയരാജനും ടി.പി രാമകൃഷ്ണനും കടകംപള്ളി സുരേന്ദ്രനുമായിരുന്നു. വിപണിയിടിവും ഉല്‍പ്പന്നങ്ങളുടെ വാണിജ്യ ഇടിവും കാരണം തുടര്‍ച്ചയായി ഫാക്ടറി അടച്ചിട്ട സമയത്തെ വേളി ഫാക്ടറിയിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച് യൂണിയനുകള്‍ ആവശ്യമുന്നയിച്ചിരുന്നു.

കൊവിഡും വിപണിയിലെ ആവശ്യക്കുറവും കാരണം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വേളി ഫാക്ടറിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് അഡ്വാന്‍സ് എന്ന നിലയില്‍ ഇടക്കാല ആശ്വാസം വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. ജൂലൈ – ഓഗസ്റ്റ് സമയത്തേക്ക് വിപണി മെച്ചപ്പെടുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. സ്ഥിര തൊഴിലാളികള്‍ക്ക് 25,000/ രൂപയും കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് 10,000/ രൂപ വീതവും രണ്ട് ഘട്ടമായി അഡ്വാന്‍സ് എന്ന നിലയില്‍ നല്‍കാനാണ് മാനേജ്‌മെന്റ് യോഗത്തില്‍ സമ്മതിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി വേളിയില്‍ കിടക്കുന്ന മണല്‍ ടൈലിംഗുകള്‍ ഉടന്‍ വില്‍ക്കാമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...