തിരൂരങ്ങാടി: ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയായി മാറി പെരുന്നാൾ സൗഹൃദ സംഗമം. ലഹരി ഉപയോഗത്തിനെതിരിൽ നാടിനെ ഒരുമിപ്പിക്കാനും ജാഗ്രതയോടെ നേരിടാനും ലക്ഷ്യമിട്ട് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭ പരിധിയിലുള്ള വെന്നിയൂർ നാസിറുൽ ഉലൂം മദ്രസയിൽ നത്തിയ സംഗമമാണ് ലഹരിവിരുദ്ധ സന്ദേശം പകർന്ന് ശ്രദ്ധേയമായത്. പെരുന്നാൾ നമസ്‌കാര ശേഷം വിദ്യാർത്ഥികളും യുവജനങ്ങളും നാട്ടുകാരണവൻമാരും ഉൾപ്പെടെയുള്ളവരാണ് സംഗമത്തിൽ അണിചേർന്നത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറോളം പേർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ബോധവൽകരണം നടത്തി. ലഹരിമാഫിയകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും നാടിനെ സംരക്ഷിക്കാനുമുള്ള പ്രഖ്യാപനങ്ങൾക്ക് കൂടി സംഗമം വേദിയായി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡണ്ട് എൻ എം സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഹസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ വി മൊയ്തീൻ കുട്ടി ഹാജി, എൻ എം അബ്ദുറഹിമാൻ, പറമ്പിൽ മൊയ്തീൻ കുട്ടി, എം പി അബ്ദുസമദ്, എ ടി നാസർ ഹാജി, സാലിഹ് കെപി, ഉമർ മുഖ്താർ, റാഫി ആമക്കുളം, അഷ്റഫ് യു കെ, എം പി മുഹമ്മദ് കുട്ടി സഖാഫി, തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1