എട്ടര വര്‍ഷത്തെ സേവനം ; പോലീസ് നായ റൂണിക്ക് യാത്രയയപ്പ്

For full experience, Download our mobile application:
Get it on Google Play

കാസ‍ര്‍കോട് : കുറ്റവാളികളെ പിടിക്കുന്നതില്‍ മികവ് തെളിയിച്ച റൂണിക്ക് കാസര്‍കോട് പോലീസിന്‍റെ വിരമിക്കൽ യാത്രയയപ്പ്. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ സാനിധ്യത്തിലായിരുന്നു പരിപാടി. എട്ടര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പോലീസ് നായ റൂണി വിരമിക്കുന്നത്. കാസര്‍കോട് പോലീസ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയും അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരും അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി. കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച കെ-9 സ്ക്വാഡിലെ ട്രാക്കര്‍ പോലീസ് നായ റൂണി 500 ലധികം കേസുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രജീഷ്, രഞ്ജിത്ത് എന്നിവരാണ് പരിശീലകര്‍. ജര്‍മ്മന് ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട റൂണി 2016 ഏപ്രില്‍ പത്ത് മുതല്‍ സേനയുടെ ഭാഗമാണ്. ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കൊലപാതകമാണ് ആദ്യം അന്വേഷിച്ചത്. റൂണിയുടെ ഇടപെടലിൽ കുറ്റവാളിയെ വേഗത്തില്‍ കണ്ടെത്താനായി. നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും അന്വേഷണത്തിന് വഴികാട്ടിയായ പോലീസ് നായക്കുള്ള യാത്രയയപ്പ് ഉദ്യോഗസ്ഥര്‍ ഗംഭീരമാക്കി. തൃശൂര്‍ വിശ്രാന്തിയിലാണ് ഇനി റൂണിയുടെ വിശ്രമ ജീവിതം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ...

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

സജീവമായി പ്രവർത്തിക്കാത്ത ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ സംഭാവനയായി ലഭിച്ചത് 1,500...

0
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ്...