കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​യി ഓ​ട​ക​ൾ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​യി ഓ​ട​ക​ൾ. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളു​ടെ സ്ഥി​തി ഏ​റെ ശോ​ച്യ​മാ​ണ്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സ്ലാ​ബു​ക​ള്‍ ജീ​വ​ന്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. പ്ര​ധാ​ന നി​ര​ത്തു​ക​ളി​ല്‍പോ​ലും ഓ​ട​ക​ള്‍ക്കു മു​ക​ളി​ലെ സ്ലാ​ബു​ക​ള്‍ മാ​റ്റി​യി​ടാ​ന്‍ ന​ട​പ​ടി​യി​ല്ല. അ​പ​ക​ട സൂ​ച​ന​ക​ള്‍ പോ​ലും പ​ല​യി​ട​ത്തും ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാ​ല്‍ന​ട​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​തു പ​തി​വ്. ഉ​പ​റോ​ഡു​ക​ളി​ല്‍ സ്ലാ​ബു​ക​ള്‍ ത​ക​ര്‍ന്നു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി. ഏ​റെ​ത്തി​ര​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍പോ​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​ണ് ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം നോ​ക്കേ​ണ്ട​ത്. പി.​ഡ​ബ്ല്യു.​ഡി റോ​ഡു​ക​ളു​ടെ ന​ട​പ്പാ​ത​ക​ളി​ലെ സ്ലാ​ബ് മാ​റ്റി​യി​ടേ​ണ്ട ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു​ണ്ട്. എ​ന്നാ​ല്‍ അ​വ​ര്‍ ഇ​ക്കാ​ര്യം ഗൗ​നി​ക്കാ​റേ​യി​ല്ല. ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് ബ​സു​ക​ള്‍ ക​യ​റു​ന്ന ഭാ​ഗ​ത്ത് സ്ഥി​തി ഏ​റെ ശോ​ച്യ​മാ​ണ്. ഇ​വി​ടെ സ്ലാ​ബ് ത​ക​ര്‍ന്നു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്​ നാ​ളു​ക​ളേ​റെ​യാ​യി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....