കലഞ്ഞൂർ മഹാദേവർക്ഷേത്രത്തിലെ എട്ടുദിവസം നീളുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവർക്ഷേത്രത്തിലെ എട്ടുദിവസം നീളുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി ഏഴിന് ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠത്തിൽ ഭാനു ഭാനു പണ്ടാരത്തിലിന്റെ കാർമികത്വത്തിലാണ് ഇരട്ടക്കൊടിമരങ്ങളിൽ കൊടിയേറ്റുന്നത്. 29-ന് രാവിലെ 9.30-ന് കലശപൂജ, 11 മുതൽ ഉത്സവബലി, 12.30-ന് ഉത്സവബലി ദർശനം, 5.30-ന് നാഗസ്വരക്കച്ചേരി, എട്ട് മുതൽ നൃത്തമോക്ഷ പരിപാടി, 30-ന് രാവിലെ 9.30-ന് കലശപൂജ, 11-ന് ഉത്സവബലി, രാത്രി ഏഴിന് പുഷ്പാഭിഷേകം, തുടർന്ന് തിരുവാതിര,8.30 മുതൽ മേജർ സെറ്റ് കഥകളി, 31-ന് 9.30-ന് കലശപൂജ, 11 മുതൽ ഉത്സവബലി, വൈകിട്ട് ആറിന് തിരുവാതിര, ഏഴുമുതൽ ഓട്ടൻതുള്ളൽ, എട്ട് മുതൽ ഭരതനാട്യം അരങ്ങേറ്റം, 9.30 മുതൽ നാദസംഗമം സംഗീത പരിപാടി.

ഏപ്രിൽ ഒന്നിന് 9.30-ന് കലശപൂജ, 11 മുതൽ ഉത്സവബലി, രാത്രി ഏഴുമുതൽ വയലിൻ ഫ്യൂഷൻ, ലയവിന്യാസം, 9.30 മുതൽ ഗാനമേള, രണ്ടിന് രോഹിണി ഉത്സവം, രാവിലെ ആറിന് ശ്രീഭൂതബലി എഴുന്നള്ളത്ത്, അൻപൊലി, 10.30-ന് പഞ്ചാരിമേളം, 12.15-ന് കലശപൂജ, മൂന്നിന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, കെട്ടുകാഴ്ച, 2.30-ന് വിളക്കിനെഴുന്നള്ളത്ത്, 4.30-ന് ചുറ്റുവിളക്ക്, പിള്ളവെപ്പ്‌, മൂന്നിന് പള്ളിവേട്ട ഉത്സവം, രാവിലെ എട്ടിന് കീച്ചേരി ജംഗ്ഷനില്‍ ഗജവീരന്മാർക്ക് സ്വീകരണം, ഒൻപത് മുതൽ ശ്രീഭൂതബലി എഴുന്നള്ളത്ത്, 10.30-ന് ചേന്ദമംഗലം രഘുമാരാരുടെ മേളപ്രമാണത്തിൽ മേജർ സെറ്റ് പഞ്ചാരിമേളം, 11.30-ന് കലശാഭിഷേകം, നാല് മുതൽ വേലകളി, അഞ്ചിന് കാഴ്ചശ്രീബലി എഴുന്നളളത്ത്, ഏഴിന് സേവ, പത്ത് മുതൽ മെഗാനൈറ്റ് മ്യൂസിക്കൽ ലൈവ് ഷോ, 12.30-ന് പള്ളിവേട്ട എഴുന്നള്ളത്ത്, നാലിന് ആറാട്ട് ഉത്സവം, 8.30 മുതൽ നാഗസ്വരക്കച്ചേരി, 10.40-ന് ഗജവീരന്മാർക്ക് കൊല്ലംമുക്കിൽ സ്വീകരണം,11-ന് ആനയൂട്ട്, നാലിന് ആറാട്ട് എഴുന്നള്ളത്ത്, മട്ടന്നൂർ ശ്രീകാന്തിന്റെ മേളപ്രമാണത്തിൽ പഞ്ചാരിമേളം, ആറിന് നാഗസ്വരക്കച്ചേരി, ഏഴിന് ആറാട്ട് വരവ്, 10.30 മുതൽ മെഗാഹിറ്റ് ഗാനമേള, രണ്ടിന് നൃത്തനാടകം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...