കാസർകോട് എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ ജിഎച്ച്എസ്എസ് കുമ്പള, കാസർകോട് ബ്ലോക്ക് പരിധിയിൽ കാസർകോട് ഗവൺമെൻ്റ് കോളേജ്, കാറഡുക്ക ബ്ലോക്ക് പരിധിയിൽ ബി ആർ എച് എസ് എസ് ബോവിക്കാനം , കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ ദുർഗ എച്ച്എസ്എസ്, നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിൽ രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക് പരിധിയിൽ ജി എച് എസ് എസ് പരപ്പ, നീലേശ്വരം ബ്ലോക്ക് പരിധിയിൽ നെഹ്‌റു കോളേജ് പടന്നക്കാട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...