ശ്വാസകോശത്തിൽ മരക്കഷ്ണം കുടുങ്ങിയ എട്ടുമാസം മാത്രം പ്രായമായ കുഞ്ഞിന് പുതുജീവൻ

For full experience, Download our mobile application:
Get it on Google Play

പരിയാരം : അബദ്ധത്തിൽ മരക്കഷ്ണം വിഴുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് കണ്ണൂർ ഗവവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ചികിത്സയിലൂടെ പുതുജീവൻ. കൊട്ടിയൂരിൽനിന്നുള്ള കുഞ്ഞിനാണ് നവീന റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി പുതുജീവൻ നൽകിയത്.

അമ്മയുടെ സമീപത്തായി അടുക്കളയിൽനിന്ന്‌ കളിച്ചുകൊണ്ടിരിക്കെ കൈയിൽ കിട്ടിയ എന്തോ ഒന്ന് കുഞ്ഞ് വായിലേക്കിടുകയായിരുന്നു. കുട്ടിയുടെ അമ്മ വായിൽ കയ്യിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊടുന്നനവേ കുട്ടി വല്ലാതെ ചുമയ്ക്കുകയും ശ്വാസതടസ്സം നേരിടുകയുമായിരുന്നു.

അനസ്തേഷ്യ നൽകിയ ശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിൻസിപ്പൽ ഡോക്ടർ കെ.അജയകുമാറും ആസ്പത്രി സൂപ്രണ്ട് ഡോക്ടർ കെ.സുദീപും അറിയിച്ചു. ശ്വാസകോശവിഭാഗത്തിലെ ഡോ.ഡി.കെ മനോജ്, ഡോ.രാജീവ് റാം, ഡോക്ടർ കെ.മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോക്ടർ എം.ടി.പി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ ചാൾസ് തോമസ്, ഡോക്ടർ ബഷീർ മണ്ഡ്യൻ എന്നിവരുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...