ഹരിദ്വാറിൽ പൊതുസ്ഥലത്ത് നമസ്കരിച്ചതിന് എട്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാർ: പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ട് വഴിയോരക്കച്ചവടക്കാരെ ഹരിദ്വാർ പോലീസ് അറസ്റ്റ് ചെയ്തു. ശിവാലിക് നഗറിലെ ചന്തയിൽ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും വരെ വിട്ടയച്ചെന്നും പോലീസ് പറഞ്ഞു. റാണിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരാണ് അറസ്റ്റിലായത്. ഇവർ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. വിൽപ്പനക്കാരെ തിരിച്ചറിയാനായി വീഡിയോകളും ചിത്രങ്ങളും പരാതിക്കാർ പോലീസിന് നൽകി.

അറസ്റ്റിലായവർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയെന്നായിരുന്നു പോലീസിന്റെ വാദം. സമാധാനം തകർത്തതിന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാ​ഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്നബാധിത പ്രദേശത്ത് സംഘർഷമില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. വളരെയധികം വർഗീയ സംഭവങ്ങൾ നടക്കുന്ന സ്ഥലമാണ് ഇവിടെ. ഹരിദ്വാറിൽ കൻവാർ യാത്ര ഉടൻ ഉണ്ടാകും. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സാദർ ഏരിയ ഡെപ്യൂട്ടി എസ്പി നിഹാരിക സെംവാൾ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്‌ലീങ്ങളെ നമസ്‌കരിക്കുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി മംഗലൗർ മണ്ഡലം ഭാരവാഹി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നഷ്ടമായിരുന്നു. അതുകൊണ്ടാണ് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...