അഗളി : എട്ടാം ക്ലാസുകാരി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ വെച്ചപ്പതി ഊരിലെ നഞ്ചന്-പൊന്നി ദമ്പതികളുടെ എട്ടുമക്കളില്‍ ആറാമത്തെ മകള്‍ കാളീശ്വരി (13)യാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തില്‍ ഷാളില്‍ തൂങ്ങിയനിലയില്‍ ആണ് കണ്ടെത്തിയത്.
സഹോദരിയോട് കല്ലുകളിച്ചതില് തോറ്റ മനോവിഷമമാകാം മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും കല്ല് കളിക്കുകയായിരുന്നു. പിന്നീട് നാല് മണിക്ക് ശേഷം കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ ആണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.