അടൂർ നഗരസഭാ പ്രദേശം ഇന്ന് വൈകിട്ട് മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്ന അടൂര്‍ നഗര പ്രദേശം ഒരാഴ്ച്ചത്തേക്ക് അടിച്ചിടാൻ അധികൃതർ തീരുമാനിച്ചു.  ചിറ്റയം ഗോപകുമാര്‍ എംഎൽ എയുടെ അധ്യക്ഷതയില്‍ അടൂർ ആർഡി ഓഫീസിൽ ചേർന്ന യോഗത്തിലാണ്  തീരുമാനം. ഇതനുസരിച്ച് അടൂര്‍ നഗരസഭാ പ്രദേശം ഇന്ന്  വൈകിട്ട് മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ നഗരസഭയുടെ പരിധിക്കുള്ളില്‍  തുറക്കാൻ അനുവദിക്കു. പൊതു ഗതാഗതം പൂർണ്ണമായും നിരോധിച്ചു. അടൂർ ഗവൺമെന്റ് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക്  ഉറവിടമറിയാത്ത  കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്  അധികൃതരുടെ തീരുമാനം.

അതേ സമയം ചിറ്റാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന് ചിറ്റാർ പോലീസ് സ്റ്റേഷനിലെ  ഇൻസ്പെക്ടർ അടക്കം 19 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. പത്തനംതിട്ട എആർ ക്യാമ്പിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റൈൻ സെന്ററിലേക്കാണ്  ഇവരെ മാറ്റിയത് . ഏഴുദിവസത്തെ ഡ്യൂട്ടി ഓഫിന് ശേഷം നാലുദിവസം മുൻപ് ജോലിയിൽ തിരികെ പ്രവേശിച്ച പത്തനംതിട്ട സ്വദേശിയായ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന കാര്യം വ്യക്തമല്ല.  ഇയാൾക്കൊപ്പം ഡ്യൂട്ടി ചെയ്ത 19 പേരെയാണ് ഇപ്പോൾ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉറവിടമറിയാതെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം നേരിടുന്നതിനായി ഒരു ബദൽ പോലീസ് സ്റ്റേഷൻ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും രണ്ടു പേരെ വീതം ചേർത്തതാണ് റിസർവ് പോലീസ് സ്റ്റേഷൻ. ഇവിടെനിന്നുള്ള  പോലീസുകാരെ ചിറ്റാറിലേക്ക് പകരം ഡ്യൂട്ടിക്ക് നിയോഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...