കൊട്ടാരക്കര : എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 56 കാരൻ പോലീസ് പിടിയിൽ. ചക്കുവരയ്ക്കല്‍ സ്വദേശിയായ തുളസീധരന്‍ പിള്ളയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. ഇതിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് സംഭവം. പിന്നീട് മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; സംഭവത്തില്‍ 56 കാരന് റിമാൻഡിൽ
RECENT NEWS
Advertisment