ഐഫോൺ വിവാദം ; നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഫോൺ വിവാദത്തിൽ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല ആലോചിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന സുരേഷ് ഐഫോൺ നൽകിയതായി സന്തോഷ് ഈപ്പൻ ആരോപിച്ചിരുന്നു.

ഹൈക്കോടതിയിൽ നൽകിയ തടസ ഹർജിയിലാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകൾ വാങ്ങി നൽകിയെന്നും അതിൽ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്ക് നൽകിയതായും സന്തോഷ് ഈപ്പൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ രമേശ് ചെന്നിത്തല ഇത് നിരാകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഫോണുകൾ സംബന്ധിച്ച അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടത്.

അതേസമയം കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പോലീസിനിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഫോണുകൾ സംബന്ധിച്ച് അന്വേഷണം നടത്തണെങ്കിൽ ഫോണിന്റെ ഉടമ പരാതി നൽകണം. അല്ലാത്തപക്ഷം ഉടമകളിൽപ്പെട്ട ആരെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാകണം. ഈ രണ്ട് കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഐഎംഇ നമ്പർ നൽകി മൊബൈൽ കമ്പനികളിൽ നിന്ന് ഫോണിന്റെ വിവരങ്ങൾ തേടാൻ സാധിക്കൂ. ഇക്കാര്യത്തിൽ പോലീസ് നിയമോപദേശം തേടാനിരിക്കുകയാണ്. കേസെടുക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പോലീസ് രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല നിയമപടിക്കായി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...