ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനകൊലപാതകം ; 4 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വയലില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : ഹത്രാസ് സംഭവത്തില്‍ രാജ്യത്ത് പ്രതിഷേം ശക്തമാകുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയുടെ മൃതദേഹം വയലില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി മാതാപിതാക്കള്‍ ആരോപിക്കുന്നു.

സെപ്തംബര്‍ 26നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപെട്ട പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളും തമ്മില്‍ ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയ രണ്ട് പേരാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി പോലീസ് അറിയിച്ചു.

യുപിയിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സമാനമായ കൂടുതല്‍ സംഭവങ്ങള്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...