ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ : ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയും കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിൻ്റെയും സിനിയ റഫീക്കിൻ്റെയും ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ. റെന പർവ്വിൻ സഹോദരിയും റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. ഈ കഴിഞ്ഞ ഓണ അവധി സമയം മുതലാണ് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. ഉപ്പ അയച്ച് കൊടുക്കുന്ന യൂട്യൂബ് വീഡിയോകൾ കണ്ട് ഹൂലാഹുപ്പിൽ പല വ്യത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്നത് സഹോദരങ്ങളാണ്. സഹോദരിയാണ് ഇത്തരം ഒരു കഴിവ് തിരിച്ചറിഞ്ഞതും കൂടുതൽ പ്രോത്സാഹനങ്ങൾ നൽകിയതും. നൃത്തം ചെയ്തും പടം വരച്ചും എഴുതിയും ബുക്കുകൾ വായിച്ചും ഭക്ഷണം കഴിച്ചും അങ്ങനെ ഉറക്കമല്ലാത്ത നേരങ്ങളിൽ മുഴുവൻ സമയവും ഹൂലാഹുപ്പ് ഉപയോഗിക്കുന്നുണ്ട്.

ഇടവില്ലാതെ രണ്ട് മണിക്കൂറിലധികം ഹൂപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതും. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയെല്ലാം വിശദമായി പരിശോധിച്ചപ്പോൾ ഇപ്പോൾ നിലവിലുളള റെക്കോർഡ് സമയത്തിലധികം ഈ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഹുലാഹുപ്പിൽ സ്പിൻ ചെയ്യാൻ ഈ കൊച്ചു മിടുക്കിക്ക് സാധിക്കുന്നുണ്ട്. ഒരു ട്രയിനിങ്ങും ഇല്ലാതെ സ്വന്തം പരിശ്രമത്തിൽ മാത്രം നേടിയെടുത്തതാണ് ഈ മിടുക്കി ഹൂലാഹൂപ്പിങ്ങ് എന്ന മാസ്മരികത. എല്ലാ റെക്കോർഡുകളിലും ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റുമൈസ. മുൻ വൈക്കം നഗരസഭ വൈസ് ചെയർമാനും കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയുമായ കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറിൻ്റെയും സീന റാവുത്തറിൻ്റെയും കൊച്ചുമകൾ കൂടെയാണ് ഈ മിടുക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...