കൊടുമണ്‍: ഏഴംകുളം- കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദേഹം. എന്നാൽ ഏഴംകുളം ഗവൺമെന്റ് എല്‍.പി.എസിനും ഏഴംകുളം ദേവീ ക്ഷേത്രത്തിനും ഇടയിലുള്ള കനാൽ പാലം വീതി കൂട്ടി നിർമ്മിക്കുന്ന പ്രവർത്തി നടന്നു വരവേ സ്കൂൾ പി.ടി.എ കൂടി അദ്ധ്യാപകരും രക്ഷകർത്താക്കളും നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലം എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുകയും യോഗശേഷം സ്ഥലം സന്ദർശിച്ച് ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയുമുണ്ടായി. ആയത് പ്രകാരം പാലത്തിന് കിഴക്കുവശത്തുള്ള അക്വഡേറ്റ് വൃത്തിയാക്കി അതിലൂടെ സ്കൂളിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. അതോടൊപ്പം ഇതിനോട് ചേർന്നുള്ള ഇടറോഡിൻറെ സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച് മെറ്റലിട്ട് സഞ്ചാരയോഗ്യമാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം അംഗീകരിച്ച് പാലം പണി ഉടൻതന്നെ പുനരാരംഭിച്ച് നവംബർ മാസം പൂർത്തീകരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനോടൊപ്പം കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ദീപ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജിതോമസ്, അസിസ്റ്റന്റ് എൻജിനീയർ കലേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ, ഷീജ, പി.ടി.എ പ്രസിഡണ്ട് അനിൽ നെടുമ്പള്ളി, ഏഴംകുളം എല്‍.പി.എസ് ഹെഡ്മാസ്റ്റർ അശോകൻ തുടങ്ങിയവർ ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1