കുംഭഭരണി ഉത്സവത്തിന് ഏഴംകുളം ദേവീക്ഷേത്രം ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : കുംഭഭരണി ഉത്സവത്തിന് ഏഴംകുളം ദേവീക്ഷേത്രം ഒരുങ്ങി. മലക്കുട എഴുന്നള്ളത്തോടെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. അവറുവേലി കുഴുവേലി കുടുംബകളരിയിൽ നിന്ന് രാവിലെ 9ന് താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കുടുംബാംഗം വാളുമേന്തി ക്ഷേത്രത്തിൽ എത്തും. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച ശേഷം പുതുമലയിലുള്ള ഊരാളിമലയിലേക്ക് പോയി മലക്കുട നടത്തിയ ശേഷം തിരികെ ക്ഷേത്രത്തിൽ എത്തും. തുടർന്ന് തൂക്കവഴിപാടിനുള്ള നറുക്കെടുപ്പ് നടക്കും.

കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള കെട്ടുകാഴ്ച നാളെ നടക്കും. ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട് തെക്ക്, പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്, ചെറുകുന്നത്ത് എന്നീ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് കുംഭഭരണി ഉത്സവത്തെ വർണാഭമാക്കുന്നത്. 26നും 27നുമാണ് വഴിപാട് തൂക്കങ്ങൾ. 26ന് രാവിലെ 6ന് ഊരാണ്മ തൂക്കത്തോടെയാണ് ആരംഭിക്കുന്നത്. ഇക്കുറി 605 വഴിപാട് തൂക്കങ്ങളാണ് നടക്കുക. ഇതിൽ 40 പേർ കന്നിത്തൂക്കക്കാരാണ്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഇന്നലെ തൂക്കക്കാരുടെ അവസാന തൂക്കപ്പയറ്റ് അഭ്യാസം ക്ഷേത്രത്തിൽ തൂക്കാശാൻമാരായ പുത്തൻവിളയിൽ ശിവൻപിള്ള, കാഞ്ഞിക്കൽ ശിവൻപിള്ള എന്നിവരുടെ ശിക്ഷണത്തിൽ പൂർത്തിയാക്കി. തൂക്കക്കാർ എല്ലാവരും രാവിലെ മണ്ണടി ദേവീക്ഷേത്രത്തിൽ പോയി കുളിച്ചുതൊഴുതതിന് ശേഷം ഏഴംകുളം ദേവീക്ഷേത്രത്തിൽ തിരിച്ചെത്തിയാണ് പയറ്റുമുറ അഭ്യാസം പൂർത്തിയാക്കിയത്. ക്ഷേത്രത്തില്‍ ഇന്ന് 6.45ന് പ്രഭാഷണം, 8.00ക്ക് നൃത്തനൃത്യങ്ങൾ, 8.30ന് വയലിൻ ഫ്യൂഷൻ, 9.00ക്ക് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...