27.3 C
Pathanāmthitta
Monday, March 27, 2023 9:39 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കുരമ്പാല ഗ്രാമത്തിന് കാഴ്ചവിരുന്നായി നരസിംഹ സ്വാമിയുടെ കെട്ടുരുപ്പടി ഒരുങ്ങുന്നു

പന്തളം : ദാരുശിൽപങ്ങൾക്ക് പേരുകേട്ട കുരമ്പാല ഗ്രാമത്തിന് പുത്തൻ കാഴ്ചവിരുന്നായി നരസിംഹ സ്വാമിയുടെ കെട്ടുരുപ്പടി ഒരുങ്ങുന്നു. കുരമ്പാല ഇടഭാഗം വടക്ക് കര നിർമിക്കുന്ന കെട്ടുരുപ്പടിയുടെ അവസാനഘട്ട ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ ആറിന് കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന അത്ത ഉത്സവത്തിനായാണ് കരക്കാർ കെട്ടുരുപ്പടി തയാറാക്കുന്നത്.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

8 വർഷം മുൻപാണ് നിർമാണം തുടങ്ങിയത്. പെയിന്റിങ് മാത്രമാണ് ഇനി ശേഷിക്കുന്നത്. നരസിംഹാവതാര ചരിതത്തിലെ പ്രഹ്ലാദസ്തുതി എന്ന ഭാഗമാണ് കരക്കാർ കെട്ടുരുപ്പടിയായി അവതരിപ്പിക്കുന്നത്. നരസിംഹ സ്വാമിയുടെയും പ്രഹ്ലാദന്‍റെയും ശിൽപ നിർമാണം പൂർണമായും കുമ്പിൾ തടിയിലാണ് ചെയ്തിരിക്കുന്നത്. സീതത്തോട്, കൈപ്പട്ടൂർ, പടനിലം എന്നിവിടങ്ങളിൽ നിന്നാണ് കുമ്പിൾ മരം ശേഖരിച്ചത്. ആഞ്ഞിലി മരം കൊണ്ടാണ് ചട്ടം തീർത്തത്.

self

പുത്തൻകാവിൽ ക്ഷേത്രത്തിലെ ഹനുമാൻ, അർജുനൻ, വല്യകാള എന്നിവ നിർമിച്ച വിളയിൽ വാസുദേവൻ ആചാരിയാണ് കെട്ടുരുപ്പടിയുടെ കൊത്തുപണികള്‍ പൂർത്തീകരിച്ചത്. ചട്ടം നിർമിച്ചത് വിളയിൽ ബാലകൃഷ്ണൻ ആചാരിയും. പെയിന്റിങ് ജോലികൾക്ക് മനൂബ് ഓയാസിസ്‌ നേതൃത്വം നൽകും. കെട്ടുരുപ്പടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കരക്കാരുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് കെട്ടുരുപ്പടി കമ്മിറ്റി ഭാരവാഹികളായ കെ.എസ്.ശ്രീജിത്ത്‌, രാജേഷ്കുമാർ, കെ.എസ്.സുജിത്ത്, രാഹുൽ, ഗണേഷ്, അനീഷ്, രഞ്ജിത്ത്, രാജേഷ് എന്നിവർ പറഞ്ഞു.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow