34.9 C
Pathanāmthitta
Thursday, March 30, 2023 2:47 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഇന്ത്യന്‍ സിനിമയിലെ താരറാണി ശ്രീദേവിയുടെ ഓർമകൾക്ക് അഞ്ച് വയസ്

ശിവകാശി : അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയിൽ ജ്വലിച്ചുനിന്നിരുന്ന താരറാണി ശ്രീദേവിയുടെ ഓർമകൾക്ക് അഞ്ച് വയസ്. ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്ന ശ്രീദേവിയുടെ അകാലമരണം.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

തമിഴ് നാട്ടിലെ ശിവകാശിയിൽ 1963 ആഗസ്റ്റ് 13 ന് ആണ് ശ്രീദേവിയുടെ ജനനം. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തന്‍റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980-കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. ബാലചന്ദർ തന്‍റെ ശിഷ്യരായ കമൽ ഹാസനും രജനീകാന്തിനുമൊപ്പം ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ പതിമൂന്നുകാരിയായ ശ്രീദേവിയെ നായികയാക്കി. തുടർന്ന് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

self

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ താരം, പതുക്കെ പതുക്കെ ബോളിവുഡിന്‍റെ താരറാണിയായി മാറുകയായിരുന്നു. 1983 ൽ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ തിരക്കേറിയ താരമായി. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

1969ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് പൂമ്പാറ്റ,സ്വപ്നങ്ങൾ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 1976ൽ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തിൽ ആദ്യമായി നായിക ആകുന്നത്. നായകനായി കമൽഹാസ്സനും ഉണ്ടായിരുന്നു. 1976ൽ പുറത്തിറങ്ങിയ തുലാവർഷം എന്ന ചിത്രത്തിൽ പ്രേം നസീറിനോട് ഒപ്പം ശ്രീദേവി അഭിനയിച്ചു. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാല്‍ , ആ നിമിഷം, ആശിർവാദം, അകലെ ആകാശം എന്നീ സിനിമകളിൽ ശ്രീദേവി നായികയായി. 1977ൽ റിലീസായ അംഗീകാരം എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി. ഭരതൻ സംവിധാനം ചെയത ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.

ജയപ്രദയുമായി 25 വര്‍ഷത്തോളം നീണ്ട പിണക്കം
ശ്രീദേവിയെ പല നടിമാരും എതിരാളിയായി കണക്കാക്കിയിരുന്നു. എന്നാൽ ജയപ്രദയുമായുള്ള മത്സരമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ജയപ്രഭയും ശ്രീദേവിയും ബോളിവുഡില്‍ ഏകദേശം ഒരേ സമയത്ത് തന്നെയാണ് എത്തിയത്. എന്നാല്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴും ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു. ഇരുവരും 25 വര്‍ഷത്തോളം പിണങ്ങി നിന്നു. ക്യാമറയ്ക്ക് മുന്നില്‍ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ഇവര്‍ പരസ്പരം മിണ്ടാറില്ലായിരുന്നു. തൊഹ്ഫ, മഖ്‌സദ് തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചുവെങ്കിലും ഇരുവരും തമ്മിൽ മത്സരം തന്നെയായിരുന്നു.

ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ഒരിക്കൽ നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ശ്രമിച്ചിരുന്നു. അതിനായി ഇരുവരേയും ഒരു മുറിയില്‍ കുറച്ച് നേരം പൂട്ടിയിട്ടെങ്കിലും വാതില്‍ തുറന്നപ്പോള്‍ ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളില്‍ നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ അമര്‍ സിംഗ് നടത്തിയ പാര്‍ട്ടിക്കിടയില്‍ ഇരുവരും പിണക്കം അവസാനിപ്പിച്ച് സൗഹൃദത്തിലായി.

മിഥുൻ ചക്രവർത്തിയുമായി പ്രണയം
തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല നായകന്മാർക്കും ശ്രീദേവിയോട് പ്രണയമായിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയുമായി 1984ല്‍ ജാഗ് ഉഡ്താ ഇന്‍സാനിന്‍റെ സെറ്റില്‍ പ്രണയം പൂവിട്ടു. ഇരുവരുടേയും പ്രണയം പരസ്യമായതോടെ മിഥുന്‍റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ബോണി കപൂറുമായി വിവാഹം
ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയ വിവാദം വിവാഹിതനായ
ബോണികപൂറുമായുള്ള വിവാഹമായിരുന്നു. ബോളിവുഡിൽ തിളങ്ങുന്നതിനായി മുംബെയിലെത്തിയ ശ്രീദേവിക്ക് കിട്ടിയ ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു മോനാകപൂർ. ചില കാരണങ്ങളാൽ തന്‍റെ വീട് വിട്ടിറങ്ങേണ്ടിവന്ന ശ്രീദേവിക്ക് മോനാ കപൂർ ആശ്രയമായി. അന്ന് അനിൽ കപൂറിന്‍റെ സഹോദരൻ ബോണികപൂറുമായി ലിവിംഗ് ടു ഗെദർ റിലേഷൻ ഷിപ്പിലായിരുന്നു മോനാകപൂർ. എന്നാൽ പിന്നീട് ബോണികപൂറും ശ്രീദേവിയും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ബോണി കപൂർ മോനാ കപൂറിനെ ഉപേക്ഷിക്കാൻ കാരണക്കാരിയായതിന്‍റെ പേരിൽ അന്ന് ബോളിവുഡിൽ ശ്രീദേവി പലരുടെയും വെറുപ്പിനും വിദ്വേഷത്തിനും ഇരയായി. എന്നാൽ വിവാദങ്ങൾക്കൊടുവിൽ ബോണി കപൂറിനെ 1996ൽ വിവാഹം ചെയ്തു.

1997 ൽ സിനിമയിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ തിരിച്ചെത്തി. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു അവസാന ചിത്രം.
കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ 2018 ഫെബ്രുവരി 24 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് ദുബായ് പോലീസിൽനിന്ന് അറിയിപ്പുണ്ടായി. ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ്. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ആദരിച്ചിരുന്നു. 1971ൽ പൂമ്പാറ്റ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow