വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ മൂർഖൻ പാമ്പ്. മന്ദിരം മര്‍ത്തോമ്മ അരമനയിലാണ് ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ഭീതി പരത്തി കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ട വിവരമറിയിച്ചതിനെ തുടർന്ന് സര്‍പ്പ വോളണ്ടിയര്‍ വേങ്ങമൂട്ടിൽ മാത്തുക്കുട്ടി സ്ഥലത്തെത്തി. ഏറെ പ്രയാസകരമായ സാഹചര്യത്തിലും മാത്തുക്കുട്ടി സമയോചിതമായി ഇടപെട്ട് പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.

വെള്ളപ്പൊക്കത്തെത്തുടർന്ന് സമീപത്തെ വീടുകളിലേക്ക് വിഷപ്പാമ്പുകൾ കയറിക്കൂടുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക പടർത്തുന്നുണ്ട്. ​വെള്ളപ്പൊക്ക സമയത്ത് വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകളിലും പരിസരങ്ങളിലും പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ശുചീകരണത്തിനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ട് ഇറങ്ങുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കി മാത്രം വീടുകളിലേക്ക് മടങ്ങണമെന്നും പാമ്പുകളെയോ മറ്റ് വിഷജന്തുക്കളെയോ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കാതെ വിദഗ്ധരെയോ വനം വകുപ്പിനെയോ വിവരമറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...